അറിയില്ലെനിക്കിന്നും എന്നും എന്താത്മബന്ധം
ആ ശബ്ദ തരംഗങ്ങളോടെന്നും
ആത്മാവിൻ ആഴങ്ങളിൽ ഒരു ശൈത്യത്തിൻ
കുളിർമപോൽ ചൂഴ്ന്നിറങ്ങുവാൻ
ആദ്യമായ് കഴിഞ്ഞതിൻ പൊരുൾ തേടുന്നു
ഞാൻ ഈ വിണ്ണിൽ
ഹിമവൻ സാനുക്കളിൽ ഒഴുകി എത്തുന്ന
മന്ദമാരുതൻ ധ്വനി പോൽ എൻ
കർണാബന്ധങ്ങളെ ത്രസിപ്പിക്കുവാൻ
ആ നാദത്തിനാകുന്നു എന്നതിൻ
പൊരുളും അറിയുന്നു ഞാൻ ഇന്ന്
എൻ അക്ഷരങ്ങൾ പോലും ഭിന്നമായി നിനക്കുന്നു
വര്ണിക്കുവാൻ പോലും ആകാതെ ആ
ശബ്ദവര്ണങ്ങളെ ഏതോ മുജ്ജൻമബന്ധം എന്ന്
മനസാൽ നിനച്ചിടാൻ ഇഷ്ടമിഎനിക്കെന്നും
ഇനിയും കേട്ടുതീരാത്ത നിന്റെ പാട്ടിന്റെ
ഈണങ്ങളിൽ ഈ ഭൂവിൻടെ സ്പന്ദനം പോലും
ലയിച്ചിരിക്കുന്നുണ്ടെന്നറിയു ഈ വയികിയാ വേളയിൽ
ഒരായിരം മംഗളം മനസാൽ നേരുന്നു
അറിയട്ടെ ആ സ്വരം ഈലോകർ എല്ലാം... 🥰