ഓർമ്മയെൻ ജീവനിൽ തൊട്ട നാൾവഴിയിൽ
എന്നും അകലങ്ങളിലായിരുന്നു നമ്മൾ
ഞങ്ങൾക്കായി എൻ അച്ഛൻ താണ്ടിയ
പ്രവാസമെന്ന കടൽ ഇന്നുഞാൻ മനസാൽ
ഏറ്റു കോൾകിലും ഉണ്ടെൻറെ ഉള്ളിൽ എന്തോ
തേങ്ങലായി ആ കൊടും ചൂട് പൊള്ളിച്ച
ജീവന്റെ ത്യാഗം ഓർത്തെന്നപോൽ
ആ കൺകളിൽ ഒളിപ്പിച്ച ഞങ്ങൾ അറിയാതെ
പോയ ആ ചുടു സ്നേഹത്തെ ഓർത്തു വിതുമ്പുന്നു
ഈ മകൾ നൊമ്പരപൂക്കളേന്തി
എന്നും ഞാൻ കൊതിപ്പൂ ആ നെഞ്ചിലെചൂടിൽ
ഒത്തിരി മയങ്ങുവാനും പിന്നെ എൻ
മനവും വയറും നിറയ്ക്കുവാൻ ഒരു ഉരുള
ആ കയ്യാൽ നുണയുവാനും
ജീവിത പാതയിൽ എൻ കൈകൾ എന്റെ ജീവന്റെ
പാതിയിൽ പറുത്തുനൽകി ഞാൻ ആ പടി ഇറങ്ങവേ
എന്റെ അച്ഛൻ അടക്കിയ കണ്ണീർ മാത്രം മതിയായിരുന്നു
എന്റെ അച്ഛന്റെ സ്നേഹത്തിൻ ആഴം അളക്കുവാൻ
ഈ മകൾക്കെന്നും ........
No comments:
Post a Comment