പ്രണയത്തിൻ ജീവാംശം തൊട്ടറിഞ്ഞവൾ നീ
ഇന്ന് നിൻ നെറുകയിലെ ചുവപ്പിന്
ഉദയ സൂര്യൻതൻ ഭംഗി ആത്മാർത്ഥമായി
ചാർത്തിയ നിന്റെ പ്രാണന്റെ പാതി നീ...
വിരഹങ്ങളാൽ തഴുകിയ കാലത്തിൻ
നോവിലും നിന്റെ പ്രണയത്തെ
കാത്തുവച്ചുനീ ഒരു പളുങ്കു പോൽ
എല്ലാ വിരലും നിന്നെ തെറ്റായി
ചൂണ്ടിഎന്നാലും തളരാതെ കാത്ത
നിൻ മണിനാദം ഇന്ന് നിന്റെ
മാത്രമെന്നറിഞ്ഞതിൽ അതിയായ
ആഹ്ലാദമുണ്ടി കൂട്ടികാരിക്ക്
എന്തെന്നാൽ അന്നു നിൻ
കരഞ്ഞു കലങ്ങിയ മിഴിയിൽ ഞാൻ കണ്ടത്
അവനോടു നിനക്കുള്ള അടങ്ങാത്ത
പ്രണയം മാത്രമായിരുന്നു .......
No comments:
Post a Comment