വഴി തെറ്റി വന്നൊരാ പക്ഷിയേപ്പോലെ
വീഥിതൻ അനന്തമാം ശൂന്യതയിൽ
നിന്നെ തേടി നിൻ വേണുഗാനത്തിൽ
ലയിച്ചൊഴുകുമീ വിരഹിണിയാം രാധതൻ
കണ്ണുനീർ എന്തേ കണ്ടില്ല നീയെൻ കണ്ണാ......
ഗുരുവായൂർ നടയിൽ നിൻ അങ്കണത്തിൽ
എൻ മാനസാം പുഷ്‌പത്തെ അർപ്പിച്ചു
ഞാൻ പാടും കൃഷ്ണഗാഥ കേൾക്കാതെ
പോകയോ നീ എൻ മുകിൽവർണ്ണാ ....
കണ്ണീരില്ല പരിഭവുംഇല്ല എങ്കിലും ദുഖമാം
അഗ്നിയെൻ സ്വപ്നത്തെ വിഴുങ്ങിലും
വേദനയേറ്റു ചിതറിയ ചിറകിൻ തൂവൽ
പറുത്തെടുത്ത നിൻ കാൽകീഴിൽ സമർപ്പിച്ചു
കുറിക്കുന്നു ഞാൻ എൻ കവിതകൾ ....
നിന്നിൽ വിളങ്ങുമീ ചന്ദ്രകാന്ത പ്രഭയിൽ
നിന്നിൽ ലയിച്ചു നിൻ നാമം ഉരുവിടാൻ
കൊതിക്കുമൊരു ഗോപികായാം എന്നെ നീ
തനിച്ചാക്കിടല്ലേ ഒരുനാളുമീഭൂവിൽ .....
No comments:
Post a Comment