Tuesday, June 23, 2020

achan

ഓർമ്മയെൻ ജീവനിൽ തൊട്ട നാൾവഴിയിൽ
എന്നും അകലങ്ങളിലായിരുന്നു നമ്മൾ 
ഞങ്ങൾക്കായി എൻ അച്ഛൻ താണ്ടിയ 
പ്രവാസമെന്ന കടൽ ഇന്നുഞാൻ മനസാൽ 
ഏറ്റു കോൾകിലും ഉണ്ടെൻറെ ഉള്ളിൽ എന്തോ 
തേങ്ങലായി ആ കൊടും ചൂട് പൊള്ളിച്ച 
ജീവന്റെ ത്യാഗം ഓർത്തെന്നപോൽ
ആ കൺകളിൽ ഒളിപ്പിച്ച ഞങ്ങൾ അറിയാതെ 
പോയ ആ ചുടു സ്നേഹത്തെ ഓർത്തു വിതുമ്പുന്നു 
ഈ മകൾ നൊമ്പരപൂക്കളേന്തി 
എന്നും ഞാൻ കൊതിപ്പൂ ആ നെഞ്ചിലെചൂടിൽ 
ഒത്തിരി മയങ്ങുവാനും പിന്നെ എൻ 
മനവും വയറും നിറയ്ക്കുവാൻ ഒരു ഉരുള 
ആ കയ്യാൽ നുണയുവാനും 
ജീവിത പാതയിൽ എൻ കൈകൾ എന്റെ ജീവന്റെ 
പാതിയിൽ പറുത്തുനൽകി ഞാൻ ആ പടി ഇറങ്ങവേ
എന്റെ അച്ഛൻ അടക്കിയ കണ്ണീർ മാത്രം മതിയായിരുന്നു 
എന്റെ അച്ഛന്റെ സ്നേഹത്തിൻ ആഴം അളക്കുവാൻ   
ഈ മകൾക്കെന്നും ........

Ambika

തിരിഞ്ഞൊന്നു നോക്കവേ തിരക്കിട്ടു പോകുന്ന 
തീരാത്ത അകലങ്ങളിലാണിന്നു നമ്മൾ.... 
മറന്നില്ല പ്രിയേ നിന്റെ  വിടർന്നോരാ 
വദനത്തിൽ  ഞാൻ കണ്ട അടങ്ങാത്ത 
ആ മന്ദഹാസം ഒരു ആമ്പൽപ്പൂവെന്നപോൽ

എന്റെ ചിത്തത്തിൽ വർഷങ്ങൾ 
മാഞ്ഞു പോയെങ്കിലും ഇന്നും 
മായാത്ത രാഗമായി  നീ മൊഴിഞ്ഞു 
മുഴുവിക്കാത്ത ആ ഗാനസുധയുടെ 
നിർവൃതി എന്നുള്ളിൽ വർഷിപ്പു 
ഒരു സ്വപ്നമെന്നപോൾ 

മധുരമാം ആ ശിശിരവും കടന്നു പോയി  
അകന്നു നീ നിന്റെയാ ചിറകിൽ 
നിനക്കായി വരവേറ്റ മറ്റൊരു 
വസന്തകാലത്തിന് സ്വപ്നമേന്തി ഒരു 
ദേശാടന കിളിയെന്ന പോൽ

bhavagaayakan

തീരാ ധ്വനി പോൽ ഭാവ ഗായക 
നിൻ കണ്ഠം ഉരുവിടും ആ വശ്യ രാഗം 
കർണങ്ങളെ ത്രസിപ്പിക്കു 
ഒരു നയിർമല്യമെന്നപോൽ

നിൻ കഴിവിൻ വ്യത്യപ്തി അറിയാതിരുന്നതിൽ 
അടങ്ങാത്ത ദുഃഖം ഉണ്ടെനിക്കിന്നു 
പാട്ടായി കൂട്ടായി കൂട്ടുകൂടുവാൻ 
ഇല്ല ആ രണ്ടു വര്ഷം എന്തെന്നാൽ 
ധൃതഗതിയിൽ പൊലിഞ്ഞുപോയ്  
ഒരു പേമാരി എന്ന പോൽ 

മീട്ടി നീ പാടുകിൽ നിൻ കുയിൽ 
നാദത്തിൽ ലയിച്ചു തന്നിൽ തന്നെ 
മറന്നു പോകുമീ ഗോപികമാർ 
എന്നറിഞ്ഞു മീട്ടൂ നിലയ്ക്കാത്ത 
നിൻ ഭാവ ഗീതം 

സൗഹൃദം  എന്ന ഹൃദയ ബന്ധത്തിൽ 
തീർത്ത വസന്തരാമത്തിലെ 
വാസന പൂകൾപോൽ പരിമണം 
പാരത്തട്ടെ കാലപ്രവാഹത്തിൻ
ശൈയിത്യത്തിൽ ഉറ്റു വീഴുന്ന 
നറു മഞ്ഞുതുള്ളി എന്നപോൽ

ende kootukari

പ്രണയത്തിൻ ജീവാംശം തൊട്ടറിഞ്ഞവൾ നീ 
ഇന്ന് നിൻ നെറുകയിലെ ചുവപ്പിന് 
ഉദയ സൂര്യൻതൻ ഭംഗി ആത്മാർത്ഥമായി 
ചാർത്തിയ നിന്റെ പ്രാണന്റെ പാതി നീ... 
വിരഹങ്ങളാൽ തഴുകിയ കാലത്തിൻ
നോവിലും നിന്റെ പ്രണയത്തെ 
കാത്തുവച്ചുനീ ഒരു പളുങ്കു പോൽ 
എല്ലാ വിരലും നിന്നെ തെറ്റായി 
ചൂണ്ടിഎന്നാലും തളരാതെ കാത്ത 
നിൻ മണിനാദം ഇന്ന് നിന്റെ 
മാത്രമെന്നറിഞ്ഞതിൽ അതിയായ 
ആഹ്ലാദമുണ്ടി കൂട്ടികാരിക്ക് 
എന്തെന്നാൽ അന്നു നിൻ  
കരഞ്ഞു കലങ്ങിയ മിഴിയിൽ ഞാൻ കണ്ടത് 
അവനോടു നിനക്കുള്ള അടങ്ങാത്ത 
പ്രണയം മാത്രമായിരുന്നു .......