Thursday, May 26, 2016

പ്രിയ തോഴി നിനക്കായി




വിചാനാമം വീഥിയിൽ എൻ വിരൽ 
തൊട്ടു വിരിഞ്ഞൊരു വിണ്ണിൻ  നിറമുള്ള 
കൂട്ടുകാരി .........
ശിശിരകാലത്തിൽ ഇലകൾ പൊഴിഞ്ഞൊരു നനവുള്ള വഴിയിലൂടെ നമ്മൾ നടന്നകലവേ 
ഒരുനാൾ  വരും  പിരിയുവാൻ എന്നൊരിക്കലും നിനയ്ക്കാതെ       കിളി കൊഞ്ചൽപോൽ എന്നിൽ  ലയിച്ചൊരു
 നിൻ തളിരാർന്ന വാക്കുകൾ 
വിരഹത്തിൻ വേദന എന്നിൽ ഇന്നും 
നിറയിക്കുന്നത് അറിഞ്ഞിട്ടും അറിയാത്തതെന്നപോൽ
 നടിക്കുന്നതെന്തേ നീ .....
പിണങ്ങിയും ഇണങ്ങിയും നമ്മൾ നടന്നകന്ന ആ  ദിനങ്ങളെ  ഇന്നും നീ  ഓർക്കൂമോ 
ഒരു കുളിരാർന്ന മഴ  പെയിത് ഒഴിഞ്ഞ പോൽ 
അകലങൾ നമ്മെ അകറ്റുന്നു എങ്കിലും
നീ എന്നിൽ ബാക്കി  വച്ചുപോയൊരു  ഓർമ്മകൾ
 ഒരു നല്ല വസന്ധമായി പൂക്കൾ തൻ  പരവതാനി വിരിക്കയായി എൻ 
ജീവൻന്റെയാത്രയിൽ ...

No comments:

Post a Comment