Thursday, May 26, 2016

എൻ അമ്മ






താരാട്ടു പാട്ടിണ്ടേ മാധുര്യം  അറിഞ്ഞു ഞാൻ  അമ്മേ
നിന്നിലുടെ
സ്നേഹമാം അമൃതം ഹൃദയത്തിൻ ചാലിച്ചു നീ എനിക്കായി
ചുരത്തിയ വെൺ പാലിൻ സ്വാധാൽ  എൻ
ജീവാംമ്ശം  തൊട്ടറിഞ്ഞു   ഞാൻ  ഈ  ഭൂവിൽ ആദ്യമായ് .
നിൻ വിരൽ  തൊട്ടു ഞാൻ ആദ്യമായി പിച്ചവച്ചു നടന്നൊരു
തൊടിയിലായ് ഇന്നും  എൻ പാദങ്ങൾ ഇടറുന്നു നിൻ
കരങ്ങളാം  താങ്ങിനായി
എൻ  കണ്ഠം ആദ്യമായി  അമ്മേ  എന്നു പറഞ്ഞു
തുടങ്ങവേ ആരും  കാണാതെ നിൻ  മിഴികളിൽ  ഊർന്നോര
സന്തോഷാശ്രുവാൽ നീ എനിക്കേകിയ  ചുടു ച്ചുംബനത്തിൻ
ചൂടാൽ നിൻ  മാറിലായി തല ചേർത്തു കിടന്നിരുന്നു ഞാൻ എന്നും .
അച്ഛൻടെ വാക്കുകൾ എന്നിൽ വിരഹം നിറയിക്കവേ
ഒരു സ്വാന്ധനമായി  എത്തി നീ ഒരു മാലാഖയെന്നപൊൽ

ആദ്യമായി  വിദ്യതൻ ചിറകാൽ   പറന്നിടാൻ
   തുറന്നൊരാ വൻ  സ്വർഗത്തിൽ എനിക്കായി തേടിയെത്തിയ
സുഹൃത്ത്  ബന്ധങ്ങളിൽ ഞാൻ  സുഖം  തേടവേ
ഏകാന്ധതയിൽ  നിൻ മനം തേങ്ങിക്കരഞ്ഞത് അറിഞ്ഞിരുന്നില്ല
 ഞാൻ അന്നാവേളയിൽ
നിന്നിൽ  നിന്നും  ഞാൻ  അകലങ്ങൾ  താണ്ടവേ നിൻ
 സംരക്ഷണത്തിൻ തണലിലായി  മടിമേൽ തലചയികുവാൻ
കൊതിച്ചു പോകും എൻ  മനം
ഇനിയുംവയ്കിക്കുവാൻ  ആവില്ലെനിക്ക്‌  നീതന്ന നല്ലനാളിനായി
നന്ദി  ചൊല്ലിടാൻ .......
കൈയ്കൂപ്പി  നിൻ  പദത്തിൽ ഞാൻ  അർപിച്ചിടും ഓരോ പൂക്കളും
നിനക്കായി  ഞാൻ  തരും എൻ  രക്തമായ്   നീ എറ്റ് കൊൾക

No comments:

Post a Comment