Sunday, July 26, 2020

ധ്വനി

അറിയില്ലെനിക്കിന്നും  എന്നും എന്താത്മബന്ധം 
ആ ശബ്ദ തരംഗങ്ങളോടെന്നും 
ആത്മാവിൻ  ആഴങ്ങളിൽ ഒരു  ശൈത്യത്തിൻ 
കുളിർമപോൽ ചൂഴ്ന്നിറങ്ങുവാൻ 
ആദ്യമായ് കഴിഞ്ഞതിൻ  പൊരുൾ തേടുന്നു 
ഞാൻ ഈ വിണ്ണിൽ 

ഹിമവൻ സാനുക്കളിൽ ഒഴുകി എത്തുന്ന 
മന്ദമാരുതൻ ധ്വനി പോൽ  എൻ 
കർണാബന്ധങ്ങളെ ത്രസിപ്പിക്കുവാൻ 
ആ നാദത്തിനാകുന്നു എന്നതിൻ 
പൊരുളും അറിയുന്നു ഞാൻ ഇന്ന് 

എൻ അക്ഷരങ്ങൾ പോലും ഭിന്നമായി നിനക്കുന്നു 
വര്ണിക്കുവാൻ പോലും ആകാതെ ആ 
ശബ്ദവര്ണങ്ങളെ  ഏതോ മുജ്ജൻമബന്ധം എന്ന്
മനസാൽ നിനച്ചിടാൻ  ഇഷ്ടമിഎനിക്കെന്നും

ഇനിയും കേട്ടുതീരാത്ത നിന്റെ പാട്ടിന്റെ 
ഈണങ്ങളിൽ ഈ ഭൂവിൻടെ സ്പന്ദനം പോലും 
ലയിച്ചിരിക്കുന്നുണ്ടെന്നറിയു ഈ വയികിയാ  വേളയിൽ 
ഒരായിരം മംഗളം മനസാൽ നേരുന്നു
അറിയട്ടെ ആ സ്വരം ഈലോകർ എല്ലാം... 🥰