Monday, December 5, 2016

എന്റെ കുഞ്ഞാവേ...





രാരീരം  രാരീരം പാടാം  ഞാൻ കുഞ്ഞാവേ...
കണ്ണോരം തണലായി   ഞാൻ 
നെഞ്ചോരം  ചേർത്തീടാം ......
ഒരുകുമ്പിൾ  മുത്തങ്ങളായി നിൻ 
താമരപ്പൂവാം  കവിളിൽ ഉമ്മവച്ചീടാം 
ഈ അമ്മയെന്നും 


ചാഞ്ചക്കം ചാഞ്ചക്കം  ആട്ടിയെന്നും
നിന്നെ ഉറയ്ക്കുവാൻ കാത്തിരിപ്പു..
നിൻ  ജീവൻ മൊട്ടിട്ടനാളുതൊട്ടേ 
നിൻ കൊഞ്ചൽ  കേൾക്കുവാൻ കാത്തിരിപ്പു 


നിൻ  പിറവിക്കായി നാളുകൾ
 ദീർഘമായി  നീങ്ങിടുമ്പോൾ 
എന്നിലെ  മാതൃത്ത്വം  വിസ്മയിപ്പെതെന്തി-
നെന്നാൽ നിന്നെ നെഞ്ചോടുചേർത്തു 
എൻ ആത്മം നിനക്കായി പകർന്നു നല്കാൻ മാത്രമല്ലോ 


വിണ്ണിൽ  പെണ്ണായി പിറന്നതിന്  പൊരുൾ 
ഇന്ന് ഞാൻ ആസ്വദിപ്പു  നിൻ ചെറു ചെറുസ്പർശം 
അറിഞ്ഞ നാൾമുതൽ 
നിൻ  അച്ഛൻതൻ സ്വരം കെട്ടുനീ  
പ്രീതികരിക്കുന്ന  നാൾ തൊട്ടേ 
ഒരു ഭാര്യ എന്നതിൻ സാഫല്യം ഞാൻ അനുഭവിപ്പു....