അറിയുന്നു സഹോദരി നീ എൻ
ആത്മബന്ധുവൊ സുഹൃത്തോ അല്ല
എങ്കിലും ഇന്ത്യതൻ മണ്ണിൽ പിറന്ന
ഓരോ മനുഷ്യനിലും
രക്തബന്ധത്തേക്കാൾ ഉന്നതിയിൽ
ഇണക്കിച്ചേർത്ത കണ്ണുനീരായി ഇന്നും
നീ വസിക്കുന്നു മരിക്കാത്ത ഓർമയായി
ഈ ലോകനാഥാൻ നിന്നെ സ്ത്രീയായി പിറക്കാൻ
തുണച്ചതോ അതോ നിന്നെ പെണ്ണായിമാറ്റിയ
അമ്മതൻ ഗർഭപാത്രമോ അറിയില്ല
എനിക്ക് തെറ്റുആരു ചെയ്തെന്നു
നീ കാത്ത നിന്നുടെ യവ്വനം
കടിച്ചുകീറിയ കാലനാം മനുഷ്യ
കരങ്ങളെ അറുത്തുമാറ്റുവാൻ
നിൻ സഹോദരന്മാർ കാത്തിരിപ്പുണ്ടെങ്കിലും
വിധി അതിനും മുക്കുകയർ കേട്ടയായി
എന്നറിയുനീ .......
ചേതനയറ്റ നിൻ ദേഹം കണ്ടു
കണ്ണീർ വാർത്തു നിനക്കായി ഒരു ചെറു
തിരി തെളിക്കാൻ പോലും ആവാതെ
നീറിയ നിന്നമ്മതൻ അശ്രു തുടയ്ക്കുവാൻ
കഴിയാതെ പോയതിൽ ലജ്ജിക്കവേണ്ടും
നാം ഓരോ ഇന്ത്യൻ ജനതയും
നിനക്കായി പ്രാർത്ഥനകൾ മാത്രമായി
ബാക്കി നിൽക്കെ ഒന്നേ ആശ മനസ്സിലുള്ളു
പൊലിയാതിരിക്കട്ടെ ഇനിയൊരു
ജീവൻ ഈ നിറമാർന്ന മണ്ണിൽ ..........
ചേതനയറ്റ നിൻ ദേഹം കണ്ടു
കണ്ണീർ വാർത്തു നിനക്കായി ഒരു ചെറു
തിരി തെളിക്കാൻ പോലും ആവാതെ
നീറിയ നിന്നമ്മതൻ അശ്രു തുടയ്ക്കുവാൻ
കഴിയാതെ പോയതിൽ ലജ്ജിക്കവേണ്ടും
നാം ഓരോ ഇന്ത്യൻ ജനതയും
നിനക്കായി പ്രാർത്ഥനകൾ മാത്രമായി
ബാക്കി നിൽക്കെ ഒന്നേ ആശ മനസ്സിലുള്ളു
പൊലിയാതിരിക്കട്ടെ ഇനിയൊരു
ജീവൻ ഈ നിറമാർന്ന മണ്ണിൽ ..........