മൂഖമായി ഇരുളിൻ കൈകോർത്ത
ദൂരങ്ങൾ താണ്ഡവേ ......
കൊഴിഞ്ഞ പോയൊരാ നിറമാർന്ന പഴയ
കാലത്തെ ഓർത്തിരുന്നില്ല ഞാൻ
എൻ മനതാരിൽ ഒരുനാളും.
നിനക്കായി ഞാൻ നടന്നകന്ന ആ
വഴിയിൽ എൻ ആത്മദുഃഖത്തിൻ
തണലിൽ ,കരങ്ങളിൽ ഞാൻ
കരുതിയ ആ പനിനീർ പൂക്കൾ
കൊഴിഞ്ഞു പോകയായിഎന്നിരുന്നാലും
ഒരിറ്റു കണ്ണുനീർ പൊഴിക്കാതെ
കാത്തിരുന്നിരുന്നു എന്നും .
എന്നാൽ നീ വന്നില്ല, എൻ ജന്മങ്ങൾ
പൊഴിഞ്ഞതും അറിഞ്ഞില്ല
പുതിയ തീരങ്ങൾ നീ താണ്ഡവേ
നിന്നഗാധാരിൽഎന്നിടം തേടാതിരുന്നത്
അത്രമേൽ ഞാൻ നിന്നെ
പ്രണയിച്ചതിനാലാലായിരുന്നു.
എന്നാൽ ഞാൻ തിരിച്ചറിയുന്നു
ഏകാന്തതയെന്ന വേദന
ഇരുളിലും എന്നും നിൻ മുഖ൦ തേടവേ
തിരികേ നീ ഒരുനാളും വരികയില്ലെന്ന
സത്യത്തെ ഉൾക്കൊള്ളുവാൻ ആവാതെ
വിതുമ്പുന്നു ഞാൻ എൻ പ്രെണയമേ നിനക്കായി ........