ഭൂമി നിന്നുധാരത്തിൽ ഇനിയും പിറക്കാതെ
വളരുന്ന ഭ്രൂണമാണ് മനുഷ്യൻ .
അവനറിയാതെ ഇണക്കിടും നീയുമയുള്ളോരാ
പൊക്കിൾകൊടിയാം ബന്ധം മമ സുന്ദരമെന്നും
അറിയാതെ വളരുന്ന ഹൃദയങ്ങൾ നമ്മൾ .
നിൻ മാറിടം ചുരത്തും ജലം എന്ന അമൃതം
വൃത്തിഹീനമായി മാറ്റി നിൻ മാറിടം മുറിച്ചു
മാറ്റിടും നീചാമാം മനുഷ്യ ജന്മങ്ങൾ നമ്മൾ.
അരുവിയും കായലും നിരത്തിയും വറ്റിച്ചും
പടുത്തുയർത്തിടും വൻ ഗോപുരം
അമ്മതൻ നെഞ്ചിൽ ചവിട്ടി മെതിക്കുന്നതറിഞ്ഞും
സ്വാർത്ഥബുദ്ധിയിൽ മാനവ മനം
പണമെന്ന ചിന്തതൻ പിന്നിൽ ഭ്രന്തമായ് ഓടുകിലും
പണമെന്ന ചിന്തതൻ പിന്നിൽ ഭ്രന്തമായ് ഓടുകിലും
ആ അമ്മ അവനോടായി പരിഭവംഇല്ലാതെ
സമ്രിതികൾ ചോരിയവേ ഇതാളാർന്ന ആ
മാതൃത്വം തൊട്ടറിയുന്നു ഞാൻ ഈ വേളയിൽ .
നിൻ മക്കളാം മരങ്ങളും മൃഗങ്ങളും ഇന്നു മാനവ
ക്രുരതയിൽ പിടഞ്ഞോടുങ്ങവേ ഒരു വാക്കുപോലും
ഉരുവിടുവാൻ വയ്യാതെ നിൻ നിണം ഒഴുകുന്നു
ഒരു അഗ്നിപർവതമായി.
അമ്മേ മാപ്പു ചോദിക്കുവാൻ ഉതിരവേ എൻ
കണ്ഠം ഇടറൂന്നതെന്തിനെന്നാൽ
അത്രയും പാപങ്ങൾ ചെയ്തു ഞങ്ങൾ നിന്നോട് .
ഇനിയും വിരഹത്തിൻ ആഴക്കടലിൽ നിന്നെ
തള്ളിടാതെ നീ തന്ന സമ്രിതികൾ എന്നാൽ
ആവോളം കത്തുകൊള്ളും എന്നുഞാൻ ഈ
ദിനം ശാബധം എടുക്കയായി
നീയാം അമ്മയെതോട്ടുകൊണ്ടായി .
കണ്ഠം ഇടറൂന്നതെന്തിനെന്നാൽ
അത്രയും പാപങ്ങൾ ചെയ്തു ഞങ്ങൾ നിന്നോട് .
ഇനിയും വിരഹത്തിൻ ആഴക്കടലിൽ നിന്നെ
തള്ളിടാതെ നീ തന്ന സമ്രിതികൾ എന്നാൽ
ആവോളം കത്തുകൊള്ളും എന്നുഞാൻ ഈ
ദിനം ശാബധം എടുക്കയായി
നീയാം അമ്മയെതോട്ടുകൊണ്ടായി .