Saturday, May 21, 2016

തുടക്കം..........



എന്ന്  ഞാൻ  തുടങ്ങട്ടെ   നിങ്ങൾ  തൻ ഹൃദയത്തിലൂടുള്ള  യാത്രകൾ.
 എഴുതി തുടങ്ങയായി വെറുമൊരു കടല്സുതുണ്ടിൽ  
പണ്ടെന്നോ ഞാൻ കുറിച്ചിട്ട  തളിരാർന്ന  സ്വപ്‌നങ്ങൾ
 
പറയുവാൻ  ഞാനൊരു  കവിയോ  കലാകാരിയോ 
അല്ല  എന്തിരുന്നാലും 
ചെറു ചെറു പുഷ്പമായി എന്നാത്മം  മന്ത്രിച്ചിടും 
വാക്കുകൾ കുറിക്കയായ്  എൻ  കരങ്ങളാം 
തൂലിക ..............

 എന്തെന്നറിയില്ലെന്നെനിക്കിന്നു   ശുന്യമായി 
പോകയനെൻ  അത്മം 
അക്ഷരങ്ങൾ  പോലുംമെൻ കൂട്ടായി വരാതെയൻ 
മനം പിടയുന്നതറിയുന്നു  ഇന്നി  വേളയിൽ ...... 

ഇടിമിന്നൽ  വന്നു പേമാരി പെയ്തിറങ്ങി തെളിഞ്ഞൊരു 
നനവാർന്ന   മണ്ണാം മനസ്സിനെ   സാക്ഷിയാക്കി 
ഞാൻ  തുടങ്ങട്ടെ   ഈ യാത്ര ...........

No comments:

Post a Comment